ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.നവാഗതനായ വിഷ്ണു ജി.രാഘവ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന് ‘വാശി’ എന്നാണ് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.
റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.