‘നാരദന്‍’ തുടങ്ങി

','

' ); } ?>

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്‍ ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. അന്ന ബെന്‍ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്ര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മായാനദി നിര്‍മിച്ച സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.