‘കാണെക്കാണെ’ ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാണെക്കാണെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉയരെ എന്ന സിനിമക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണേ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്.

ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ആല്‍ബി ആന്റണി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിങും വിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം.