സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിച്ചെത്തി, ഗാനം കാണാം..

ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ചെത്തുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെയറര്‍ ഫിലിംസും നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്നു, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.