വാരണാസി ഒരുങ്ങുന്നത് 1300 കോടിയിൽ; സ്ഥിരീകരിച്ച് പ്രിയങ്ക ചോപ്ര

','

' ); } ?>

വാരണാസി ഒരുങ്ങുന്നത് 1300 കോടിയിലാണെന്ന് സ്ഥിരീകരിച്ച് നടി പ്രിയങ്ക ചോപ്ര. രാജമൗലി ഒരുക്കുന്ന സിനിമകൾ എല്ലാം തന്നെ വലിയ സ്കെയിൽ ചിത്രങ്ങളാണ്, സിനിമയുടെ ബജറ്റ് 1300 കോടിയോളമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട് ഇത് സത്യമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. കപിൽ ശർമ ഷോയിലായിരുന്നു നടിയുടെ പ്രതികരണം.

‘രാജമൗലി ഒരുക്കുന്ന സിനിമകൾ എല്ലാം തന്നെ വലിയ സ്കെയിൽ ചിത്രങ്ങളാണ്, സിനിമയുടെ ബജറ്റ് 1300 കോടിയോളമാണ്. ഞാൻ സിനിമയിലേക്ക് ജോയിൻ ചെയ്തതിന് ശേഷമാണ് സിനിമയുടെ ബജറ്റ് ഉയർന്നതെന്ന വാർത്തകൾ കണ്ടു. ‘ നിങ്ങൾ പറഞ്ഞു വരുന്നത് വാരാണാസിയുടെ’ പകുതി ബജറ്റും വന്നത് എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആണോ.’ പ്രിയങ്ക പറഞ്ഞു.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയെന്ന പ്രത്യേകതയും വാരണാസിക്കുണ്ട്. അടുത്തിടെയായിരുന്നു സിനിമയുടെ ട്രെയ്ലർ ലോഞ്ച് ബ്രഹ്‌മാണ്ഡമായി നടന്നിരുന്നത്.

മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എം എം കീരവാണിയാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.