തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോയും അഹാന കൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ
ലൂക്ക എന്ന ചിത്രം. വ്യത്യസ്ഥമായ അവതരണത്താലും നിറങ്ങളാലും പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രത്തിലെ ”ഒരേ കണ്ണാലിനി” എന്ന ഗാനത്തിന് ശേഷം ചിത്രത്തിലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. സൂരജ് എസ് കുറുപ്പ് കമ്പോസ് ചെയ്ത ”വാനില്‍ ചന്ദ്രികാ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.. പ്രശസ്ത പിന്നണി ഗായകന് ജി.വേണുഗോപാലിന്റെ മകന് അരവിന്ദ് വേണുഗോപാലും സിയ ഉള് ഹക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മ, നിഷ നായര്‍ എന്നിവരാണ് വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. നിതിന്‍ ജോര്‍ജ്, നീതു ബാല എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്… നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്ക് വലിയ പ്രതികരണം ലഭിച്ചിരുന്നു.
വ്യത്യസ്ത പ്രണയകഥ പറഞ്ഞ ലൂക്ക തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. നിഹാരികയെയും, ലൂക്കയെയും ആരാധകര്‍ നെഞ്ചിലേറ്റി. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്സന്,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്ബില്‍ അശോകന്,ശ്രീകാന്ത് മുരളി,രാഘവന്,നീന കുറുപ്പ്,ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ് സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണു തീയറ്ററുകളിലെത്തിയത്.