അരവിന്ദ് സ്വാമിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘വണങ്കാമുടി’ ടീസര്‍

അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തത്. റിതിക സിംഗ് ആണ് ചിത്രത്തിലെ നായിക. അരവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയായ വണങ്കാമുടി. സെല്‍വ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇന്ത്യന്‍ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ അരവിന്ദ് സ്വാമിയും റിതിക സിംഗും സിമ്രാനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നണ്ട്. നന്ദിത ശ്വേത, ചാന്ദ്‌നി തമിളരശന്‍, ഗണേഷ് വെങ്കിട്ടരാമന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീഷ് ഉത്തമന്‍, തമ്പി രാമയ്യ, സത്യ പ്രിയ, ഒഎകെ സുന്ദര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

അരവിന്ദ് സ്വാമിയും സംവിധായകന്‍ സെല്‍വയും 2014 ന്റെ തുടക്കത്തില്‍ ആണ് ചിത്രത്തെ കുറിച്ച് ചെയ്തത്., 2014 മേയ് മാസത്തില്‍, സെല്‍വ വനങ്കാമുടി് പ്രഖ്യാപിച്ചു, ചിത്രത്തില്‍ അരവിന്ദ് സ്വാമി ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നത്. ജൂലൈ 2014 ല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും അരവിന്ദ് സ്വാമിക്ക് മറ്റ് പദ്ധതികള്‍ വന്നതിനാല്‍ ചിത്രം നീണ്ടുപോവുകയായിരുന്നു. 2017 ന്റെ തുടക്കത്തില്‍, അരവിന്ദ് സ്വാമിയും സെല്‍വയും ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു. നായികയായി അഭിനയിക്കാന്‍ റിതിക സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയില്‍ സജീവവും സ്വതന്ത്രവുമായ ഒരു വേഷം ചെയ്യുന്നുവെന്നാണ് താരം ഇതിനോട് പ്രതികരിച്ചത്. മാജിക്‌ബോക്‌സ് ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഡി.ഇമ്മന്‍ ചിത്രത്തിന്റെ സംഗീതസംവിധായകനായി എത്തുന്നു. ഒരു പത്രപ്രവര്‍ത്തകന്റെയും ഒരു പോലീസ് ഓഫീസറുടെയും രണ്ട് പ്രധാന സ്ത്രീ വേഷങ്ങളിലാണ് മറ്റ് നടികള്‍ എത്തുന്നത്. 2017 ജനുവരി 15 നാണ്‌സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചത്. ആദ്യ ഷെഡ്യൂള്‍ നുങ്കമ്പാക്കത്ത് ആരംഭിച്ചു, തുടര്‍ന്നുള്ള ഷെഡ്യൂളുകള്‍ കൊടൈക്കനാലിലും തൂത്തുക്കുടിയിലുമായി നടന്നു. കോവിഡിനെ തുടര്‍ന്നാണ് ചിത്രം വൈകിയത്.