‘വക്കീല്‍ സാബ്’ ട്രെയിലര്‍

പവന്‍ കല്യാണ്‍ നായകനായെത്തുന്ന വക്കീല്‍ സാബിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.പ്രകാശ് രാജ്,നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീല്‍ സാബ്. താപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറും ദില്‍ രാജുവും ചേര്‍ന്നാണ്. തമന്‍ ആണ് സംഗീതം.

തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അജിത്ത് വക്കീല്‍ വേഷത്തിലെത്തിയപ്പോള്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.