ടൊവിനോ, കീര്‍ത്തി സുരേഷ് ചിത്രം ‘വാശി’ ട്രെയിലര്‍

news in malayalam today : Tovino, Keerthi Suresh movie Vaashi trailer

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വാശി’ Vaashi യുടെ ടീസര്‍ റിലീസ് ചെയ്തു. കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘വാശി’യില്‍, ഒരു കേസില്‍ ഏറ്റുമുട്ടുന്ന അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നത്.

Vaashi , moviesnews
Vaashi

നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.

ടൊവിനോ നായകനായെത്തിയ നാരദനാണ് താരത്തിന്റേതായി അടുത്തിടെ തീയേറ്ററുകളിലെത്തിയ ചിത്രം. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്. കീര്‍ത്തി സുരേഷ് അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റെ അടുത്തിടെ പുറത്തിങ്ങിയ മലയാള ചിത്രം.പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മോഹന്‍ലാല്‍,കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, തുടങ്ങിയ വമ്പന്‍ താരനിര തന്നെ ഈ ചിത്രത്തിനുവേണ്ടി അണിനിരന്നിരുന്നു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പന്‍ നായരാണ്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല്‍ ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.

 

News Kerala Latest Also Read : സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം; ‘ധബാരി ക്യുരുവി’യെ അന്തിമ ജൂറിക്ക് വിട്ടുനല്‍കിയില്ല

Tovino, Keerthi Suresh movie Vaashi trailer