ചലച്ചിത്ര നിര്‍മാതാവ് റോയ്സണ്‍ വെള്ളറ അന്തരിച്ചു

ഗുരുവായൂര്‍: സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ Royson Vellara റോയ്സണ്‍ വെള്ളറ (44) അന്തരിച്ചു. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്നു. കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: ഫിന്‍സി. മക്കള്‍: റോഫിന്‍, റോഷിന്‍, റോണ്‍വിന്‍.

Royson Vellara

Also Read News Kerala Latest : ടൊവിനോ, കീര്‍ത്തി സുരേഷ് ചിത്രം ‘വാശി’ ട്രെയിലര്‍