‘ഉയരെ’ പാര്‍വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രത്തിന്റെ
ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ പുറത്തുവിട്ടു. പാര്‍വതി, ആസിഫ് അലി, ടൊവിനോ എന്നിവരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. എന്നാല്‍ പാര്‍വതിയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. പാര്‍വതിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നിരിക്കുന്നത്.ഫെമിനിച്ചി പാറു എന്നും പാര്‍വതി ആയതിനാല്‍ സിനിമ എട്ടുനിലയില്‍ പൊട്ടും എന്നെല്ലാമാണ് കമന്റുകള്‍. പാര്‍വതി ഉള്ളോണ്ട് ടോറന്റ് വഴി ഡൗണ്‍ലോഡുന്നവര്‍ കിട്ടാത്തവര്‍ക്കു കൂടി കൊടുക്കണമെന്നും പറയുന്നുണ്ട്.

ചിലര്‍ അനുകൂലിച്ചും കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഉയരെ ഉയരങ്ങളിലെത്തട്ടെ എന്നും മലയാള സിനിമയിലെ ഏറ്റവും നല്ല നടികളിലൊരാളാണ് പാര്‍വതിയെന്നും പറയുന്നു. തിരഞ്ഞെടുത്ത പടങ്ങളെല്ലാം നല്ല കഥയുള്ളതും അഭിനയ പ്രാധാന്യമുള്ളതുമാണെന്നും ഇതിലും നന്നായി തന്റെ പ്രകടനം കാഴ്ച വെച്ചിട്ടുണ്ടാകും പാര്‍വതിയെന്നും ഇവര്‍ പറയുന്നുണ്ട്. ഒപ്പം സിനിമ തിയേറ്ററില്‍ പോയി കാണാന്‍ തോന്നുന്നില്ല. അതും പാര്‍വതി കാരണം തന്നെയാണെന്നും കമന്റുകള്‍ ഉണ്ട്.

രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌