ശ്ലോക മേഹ്തയുടെ വിവാഹച്ചടങ്ങില്‍ അമ്പാനിക്കൊപ്പം നൃത്തം ചെയ്ത് ഷാരൂഖും അമീര്‍ ഖാനും..

തന്റെ മകന്‍ ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങിന് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല എന്നാണ് ഇന്ത്യയിലെ ബിസിനസ്സ് നേതാവ് മുകേഷ് അംബാനി തിരുമാനിച്ചിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് വിവാഹച്ചടങ്ങുകള്‍ക്ക് മുമ്പായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം. മകന്‍ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുളള വിവാഹ നിശ്ചയ ആഘോഷത്തിന്റെ ഭാഗമായാണ് മുകേഷ് അംബാനി വിരുന്ന് സംഘടിപ്പിച്ചത്. ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍, കരണ്‍ ജോഹര്‍, ഐശ്വര്യ റായ് ബച്ചന്‍, കത്രീന കെയ്ഫ്, തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിരുന്നിനെത്തി. ഐശ്വര്യ മകള്‍ ആരാധ്യയ്ക്ക് ഒപ്പമാണ് എത്തിയത്. സഹീര്‍ ഖാന്‍ ഭാര്യ സാഗരികയ്ക്ക് ഒപ്പമാണ് എത്തിയത്.

ഇതിന് മുന്നോടിയായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചും ആഘോഷങ്ങള്‍ സങ്കടിപ്പിച്ചിരുന്നു. പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞരായ കോള്‍ഡ് പ്ലേ, ചെയ്ന്‍ സ്‌മോക്കേഴ്‌സ് എന്നിവര്‍ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു. ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മുകേഷ് അംബാനി മോതിരം അണിയിച്ചത്. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.