“ലക്ഷ്മി പ്രിയ വർഗീയ വിഷം തുപ്പുന്നവൾ, അത്തരക്കാരെ സംഘടനയ്ക്ക് ആവശ്യമില്ല”; ഉഷ ഹസീന

','

' ); } ?>

അമ്മ സംഘടനയിലെ തർക്കങ്ങൾക്കിടയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ രംഗത്ത്. ലക്ഷ്മി പ്രിയ വർഗീയ വിഷം തുപ്പുന്ന ആളാണെന്നും അത്തരക്കാരെ സംഘടനയ്ക്ക് ആവശ്യമില്ലെന്നും ഉഷ തുറന്നടിച്ചു. ലക്ഷ്മി പ്രിയയെപ്പോലുള്ളവരുടെ സാന്നിധ്യം സംഘടനയുടെ അന്തസിന് ചേർന്നതല്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ലക്ഷ്മി പ്രിയ ശ്രമിക്കുന്നതായും, എന്നാൽ ആ ലക്ഷ്യം നടക്കാതെ പോയതിലുള്ള അമർഷമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ പ്രകടിപ്പിച്ചതെന്നും ഉഷ ആരോപിച്ചു. തനിക്കും പൊന്നമ്മ ബാബുവിനും ലക്ഷ്മി പ്രിയ അയച്ച സന്ദേശമാണ് അവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ വലിയ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായാണ് ഉഷ വിശേഷിപ്പിച്ചത്.

ഈ വിവാദങ്ങളിൽ അൻസിബ സ്വീകരിച്ച നിലപാടിനെ പൂർണമായും പിന്തുണയ്ക്കുന്നതായും ഉഷ വ്യക്തമാക്കി. അൻസിബ എടുത്ത നിലപാടാണ് ശരിയെന്നും, സഹപ്രവർത്തക എന്ന നിലയിൽ അവളെ ചേർത്തുപിടിക്കുമെന്നും ഉഷ പറഞ്ഞു. സിനിമയിലെ മുതിർന്ന അംഗങ്ങൾക്കിടയിൽ ഉടലെടുത്ത ഈ ഭിന്നതകൾ സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

നടി ഉഷയുടെ വാക്കുകൾ ഇങ്ങനെ

“ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.” ഉഷ ഹസീന കുറിച്ചു.

“അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ….അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു… ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട.” ഉഷ ഹസീന കൂട്ടിച്ചേർത്തു.

‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’. എന്നായിരുന്നു ലക്ഷ്മിപ്രിയ കുറിച്ചത്.