“ഞാൻ ഭയങ്കര ഗൗരവക്കാരിയാണ്, സിനിമയാണ് എന്നെ മാറ്റിയെടുത്തത്”; ഉർവശി

','

' ); } ?>

താൻ നല്ല മൂഡ് സ്വിം​ഗ്സ് ഉള്ളയാളാണെന്നും, തന്റെ ഒപ്പമിരിക്കുന്ന ആളുകൾ തന്നെ സ്വാധീനിക്കുമെന്നും തുറന്നു പറഞ്ഞ് നടി ഉർവശി. കൂടാതെ ലാലേട്ടനൊക്കെ ഒരു കുഴപ്പവുമില്ലാതെ തനിക്കൊപ്പം ഇരിക്കാൻ പറ്റുമെന്നും, അദ്ദേഹത്തിന്റെ ആ കഴിവ് ആരാധിക്കുന്ന ആളാണ് താനെന്നും ഉർവശി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നല്ല മൂഡ് സ്വിങ്സ് ഉള്ളയാളാണ് ഞാൻ എന്റെ അന്തിരീക്ഷം പരിസരം ഒപ്പമിരിക്കുന്ന ആളുകൾ ഇവരെല്ലാം എന്നെ സ്വാധീനിക്കും. ഞാൻ ഭയങ്കര ഗൗരവക്കാരിയാണ് സിനിമയാണ് എന്നെ മാറ്റിയെടുത്തത്. ചിലർക്ക് അത് പറ്റും ലാലേട്ടന്റെ ഒക്കെ ആ കഴിവ് ആരാധിക്കുന്നയാളാണ് ഞാൻ കാരണം ആര് എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. പക്ഷേ ഇപ്പോൾ അദ്ദേഹം കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട് അതെനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എത്ര കാലം ഒരാൾക്ക് ഇങ്ങനെ കടിച്ചമർത്തി ഇരിക്കാൻ പറ്റും?. ‘ ഉർവ്വശി പറഞ്ഞു.