‘യുവം’ റിലീസ് പ്രഖ്യാപിച്ചു

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ റിലീസ് പ്രഖ്യാപിച്ചു.ഫെബ്രുവരി 12 ന് ചിത്രം തീയറ്റര്‍ റിലീസിനെത്തും.പിങ്കു പീറ്റര്‍ ആണ് ‘യുവം’ സംവിധാനം ചെയ്യുന്നത്.

ലോക്ക് ഡൌണ്‍ സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.