ഇതാ എന്റെ നാടിന്റെ പാട്ട്…’ഉന്തും പന്തും പിരാന്തും’

‘പിറന്നാള്‍ ദിനത്തില്‍ ഇതാ എന്റെ നാടിന്റെ പാട്ട്’ എന്ന തലക്കെട്ടോടെയാണ് ഗായിക സിതാര കൃഷ്ണകുമാര്‍ മലപ്പുറത്തിന്റെ സ്വന്തം ഗാനം പങ്കുവെച്ചത്. വര്‍ത്തമാനകാലസാഹചര്യത്തില്‍ മലപ്പുറം കേട്ടറിഞ്ഞതിനുമപ്പുറം സ്‌നേഹത്തിന്റെ നാടാണെന്ന് ‘ഉന്തും പന്തും പിരാന്തും’ എന്ന ആല്‍ബം പറയുന്നു. സിതാര ആലപിച്ച മലപ്പുറത്തിന്റെ പാട്ട് സാദിഖ് പന്തള്ളൂരാണ് സംഗീതം നിര്‍വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. നവാസ് പൂന്തോട്ടത്തിലിന്റേതാണ് വരികള്‍. സലീം പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. സിതാരക്കൊപ്പം സംവിധായകനും ഗാനം ആലപിച്ചിരിക്കുന്നു. ‘ഇനിയും ഞമ്മളെയറിയാന്‍ ബാക്കി…ഇതിലെയൊരിക്കെ വിരുന്നൊരുക്കി തക്കാരം കൂട്…’ എന്നോര്‍മ്മപ്പെടുത്തിയാണ് മലപ്പുറത്തിന്റെ ഗാനം അവസാനിക്കുന്നത്.