മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇ.ഡി എത്തിയതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയുടെ സാമ്പത്തിക സ്രോതസുകളെ പറ്റി അന്വേഷിച്ചു. രേഖകളും, കണക്കുകളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാലപ്പുറം എസ്.ആര്‍.കെ. വീടിനോടുചേര്‍ന്നുള്ള ഓഫീസിലേക്ക് ഇ.ഡി.സംഘം എത്തിയത്. രണ്ട് കാറിലായാണ് ഇവരെത്തിയത്. ഒരു കാറില്‍ സായുധ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. നാല് മണിക്കൂറിനുശേഷമാണ് ഇവര്‍ മടങ്ങിയത്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യും. കോട്ടയം, എറണാകുളം ജില്ലകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മേപ്പടിയാന്‍ റിലീസ് കോവിഡ് പ്രതിസന്ധിയോടെയാണ് നീണ്ടു പോയത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും ശ്രദ്ധേയമായ സിനമകളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ‘മേപ്പടിയാന്‍’. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളില്‍ എത്തും. റിലീസിനോട് അനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു എല്‍ഇഡി വാഹനവും, രണ്ടു മേപ്പടിയാന്‍ ബ്രാന്‍ഡഡ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഒപ്പം ചേരും. മേപ്പടിയാന്റെ ട്രെയ്‌ലര്‍, പാട്ടുകള്‍ എല്‍ഇഡി വണ്ടിയില്‍ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം. ഈ റോഡ് ഷോയില്‍ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.