ഉണ്ണി മുകുന്ദന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘പപ്പ’ മോഷന്‍ ടീസര്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘പപ്പ’ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തു വിട്ടു.വിഷ്ണു മോഹന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
നവരാത്രി യുണൈറ്റഡ് വിഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നീല്‍ ഡി-കുഞ്ഞ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രാഹുല്‍ സുബ്രഹ്‌മണ്യം.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്.