‘വെള്ളം’ അതിമനോഹരം ഉണ്ണി മുകുന്ദന്‍

കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ആദ്യ മലയാള ചിത്രമാണ് ‘വെള്ളം’.ജയസൂര്യയെ നായകനാക്കി പ്രജേശ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തെ കുറിച്ചെഴുതിയ നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.’വെള്ളം കണ്ടു. അതിമനോഹരമായ ചിത്രം. ജയേട്ടാ എന്താ പറയാ, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ. ഒരുപാട് ഇഷ്ടപ്പെട്ടു. അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. എല്ലാവരും തിയേറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക’, ഉണ്ണി മുകുന്ദന്‍ കുറിച്ചു .

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍നായിക.സിദ്ദിഖ്.ഇന്ദ്രന്‍സ്,ബൈജു,ശ്രീലക്ഷ്മി,പ്രിയങ്ക,ഇടവേള ബാബു,നിര്‍മല്‍ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കിയിക്കുന്നത് ബിജിബാല്‍ ആണ്.റോബി വര്‍ഗ്ഗീസ് ആണ് ഛായഗ്രഹണം.