ഭ്രമത്തിലെ ലുക്ക് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

','

' ); } ?>

ഭ്രമം സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കണ്ണാടിയിലേക്ക് നോക്കൂ, അവിടെയാണ് നിങ്ങളുടെ മത്സരം എന്ന തലക്കെട്ടാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

കറുത്ത കൂളിംഗ് ധരിച്ചുള്ള ചിത്രം നടന്‍ പൃഥ്വിരാജ് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭ്രമം സിനിമയുടെ ചിത്രമല്ലേയെന്നു ആരാധകര്‍ കമന്റിലൂടെ ചോദിച്ചിരുന്നു. ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍.എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്‌സ് ബിജോയ്.