
മൈക്ക്, ഖൽബ്, ഗോളം എന്നീ സിനിമകളിൽ ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (UKOK). ചിത്രം മെയ് 23ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തുവിട്ടതോടെ സിനിമയുടെ പ്രതീക്ഷകൾ കൂടിയിരിക്കുകയാണ്. പാട്ടും ഡാൻസും കോമഡിയും ആക്ഷനും ഉള്ള പക്കാ കൊമേഴ്ഷ്യൽ സിനിമയാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വൈഗ് തിരക്കഥയെഴുതി സംവിധാനിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾ ഒന്നിക്കുന്നു. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശക്തവും തികച്ചും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ മലയാളത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനോജ് പി അയ്യപ്പൻ ആണ്. സംഗീതം രാജേഷ് മുരുകേശന്റെത്, ഗാനരചന ശബരീഷ് വർമ്മയുടേതാണ്. സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റിംഗ് അരുൺ വൈഗ്, കലാസംവിധാനം സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ശ്രീ പ്രിയ കമ്പയിൻസിന്റെ ബാനറിൽ ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. പി.ആർ.ഒ: എ.എസ്. ദിനേശ്. അഡ്വെർടൈസിംഗ്: ബ്രിങ് ഫോർത്ത്.
മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. -. ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ. എഡിറ്റിംഗ് – അരുൺ വൈഗ. കലാസംവിധാനം – സുനിൽ കുമരൻ. , കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ. നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ. ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ. പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ പാലാ ഭരണങ്ങാനം. വാഴൂർ ജോസ്.