ത്രില്ലറുമായി ‘ഉടുമ്പ് ‘ഒരുങ്ങുന്നു

','

' ); } ?>

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ത്രില്ലര്‍ ചിത്രമാണിത്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ‘ഉടുമ്പ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍ ആണ് ചിത്രത്തിലെ നായിക.

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് അനൗണ്‍സ് ചെയ്തത്. പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.