പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം;ജോയ് മാത്യു

കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചര്‍ച്ചയാകുന്നതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു.പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശംഅതിനാല്‍ അത് വിട് .ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ അതും ഈ കൊറോണക്കാലത്ത് .നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു നാണം വേണം നാണം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

സ്വർണ്ണം ആരെങ്കിലും കടത്തട്ടെ വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണം !മുദ്രവെച്ച കവറിനുള്ളിൽ അവർ കിടന്ന് ശ്വാസം മുട്ടട്ടെ.അതിനേക്കാൾ വമ്പൻമാർ മുദ്രവെക്കാത്ത കവറിൽ പുറത്ത് വിലസുന്നു.പാലം വിഴുങ്ങികൾക്ക് സ്വർണ്ണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം ?അതിനാൽ അത് വിട് .ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ ആ തണുപ്പിലാണ് മണ്ണിൽ പണിയെടുക്കുന്ന കർഷകർ കൂടും കുടുംബവും വിട്ട് വിശന്നും തളർന്നും ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് -നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു !മാറാരോഗം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു !നാണം വേണം നാണം .