
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഏറെ ആകാംക്ഷ ഉണര്‍ത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളത്തിന്റെ ഒരു ഡാര്‍ക്ക് ത്രില്ലറാണ് ‘ഉടുമ്പ്.അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു,ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലന്‍സിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.അതേസമയം, സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് മരട് 357. വിവാദമായ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.