ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് ഒ ടി ടിയില്‍

കാളിദാസ് ജയറാം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് റിലീസ് ചെയുന്നു..
മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോറ്റായ റൂട്ട്‌സില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോറ്റായ റൂട്ട്‌സ് അവതരിപ്പിച്ചത് എം.ടി. വാസുദേവന്‍ നായരാണ്. കൊച്ചിയില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ ഓണ്‍ലൈന്‍ വഴിയാണ് എംടി പങ്കെടുത്തത്.

സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂസ് തുടങ്ങിയവയെല്ലാം റൂട്ട്‌സില്‍ ഉണ്ടാകും. പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ദൃശ്യഭാഷ നല്‍കുക, മലയാളികള്‍ക്ക് മുന്നില്‍ ലോക സിനിമയുടെ വാതായനം തുറക്കുക, പ്രാദേശിക ഭാഷാ ചിത്രങ്ങളും കലാരൂപങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയും റൂട്ട്‌സിന്റെ ലക്ഷ്യങ്ങളാണെന്ന് ഡയറക്ടര്‍ ഡോ. ആശാ നായര്‍ പറഞ്ഞു. സംവിധായകന്‍ ജയരാജാണ് റൂട്ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍. ലോക ക്ലാസിക് സിനിമകളും പഴയകാല ഹിറ്റ് മലയാള ചിത്രങ്ങളും റൂട്ട്‌സില്‍ കാണാം. കാളിദാസ് നായകനാവുന്ന ബാക്ക്പാക്കേഴ്‌സ് എന്ന ചിത്രമാണ് പ്ലാറ്റ്‌ഫോമിലെ ആദ്യ റിലീസ്. ഫെബ്രുവരി അഞ്ചിനാണ് ചിത്രം എത്തുക.

ജയരാജ് തിരക്കഥയും സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സ് സംഗീതപ്രധാനമായ ഈ പ്രണയചിത്രമാണ്. ദില്ലി മലയാളിയായ കാര്‍ത്തിക നായര്‍ എന്ന പുതുമുഖമാണ് നായിക. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് ഗാനങ്ങളുള്ള ബാക്ക്പാക്കേഴ്‌സിന്റെ സംഗീതസംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുജിത്ത് (പ്രൊഡക്ഷന്‍ ഡിസൈനര്‍), രതീഷ് അമ്പാടി (മേക് അപ്പ്), സുകേഷ് (കോസ്റ്റ്യൂംസ്) തുടങ്ങിയവര്‍ അണിയറയിലുണ്ട്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്റണി എഡിറ്റിങ്ങും ചെയ്യുന്ന ബാക്ക്പാക്കേഴ്‌സിന്റെ ചിത്രീകരണം കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലാണ് നടന്നത്.