ദുല്‍ഖറിന്റെ സിനിമാജീവിതത്തിന് 9 വയസ്സ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സെക്കന്റ് ഷോ എന്ന ചലച്ചിത്രം പിറന്നിട്ട് ഒന്‍പത് വര്‍ഷം. തുടക്കക്കാരനെന്ന നിലയിലെ പരിഭവവും പേടിയുമെല്ലാം വെച്ച് തന്നെയാണ് താന്‍ ഇന്നും ഒരു പുതിയ ചിത്രമേറ്റെടുക്കുന്നതെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. സമയമാണ് ക്രിയാത്മകമായി തനിയ്ക്ക് മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചതെന്നും താരം പറയുന്നു. പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും നന്ദി പറഞ്ഞുകൊണ്ടാണ് താരം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

ഇന്ത്യന്‍ ചലച്ചിത്ര നടനെന്നതിനപ്പുറം പിന്നണി ഗായകനും ചലച്ചിത്ര നിര്‍മ്മാതാവുമായി ഇതിനകം ദുല്‍ഖര്‍ സല്‍മാന്‍ ഇടംപിടിച്ചു കഴിഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുമ്പ് ബിസിനസ് മാനേജരായി ജോലി ചെയ്തിരുന്നു. നാല് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്തും ഒരു കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡും നേടിയിട്ടുണ്ട്. ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയില്‍ മൂന്നുമാസത്തെ അഭിനയ കോഴ്‌സിന് ശേഷം 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആക്ഷന്‍ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തിയത്. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

എബിസിഡി (2013) എന്ന ചിത്രത്തിന്റെ വാണിജ്യവിജയത്തിനു ശേഷം റോഡ് ത്രില്ലര്‍ ചലച്ചിത്രമായ നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി (2013), തമിഴ് പ്രണയഹാസ്യചലച്ചിത്രമായ വായ് മൂടി പേശവും (2014) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായ ബാംഗ്ലൂര്‍ ഡെയ്‌സ് (2014) എന്ന പ്രണയചലച്ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. മണിരത്‌നത്തിന്റെ നിരൂപകപ്രശംസനേടിയ പ്രണയ ചിത്രമായ ഓ കാതല്‍ കണ്‍മണി (2015) എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ ശ്രദ്ധേയമായി. 2015 ലെ പ്രണയ ചലച്ചിത്രമായ ചാര്‍ലിയിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. മഹാനടി (2018) എന്ന ജീവചരിത്രചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയില്‍ അദ്ദേഹം അഭിനയിച്ചത്. കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2019ല്‍ ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചു. 209ല്‍ തമിഴ് ചിത്രങ്ങളായ വാന്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നിവയും ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയവയില്‍ ഉള്‍പ്പെടുന്നു.

200ല്‍ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ചലച്ചിത്ര നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാതാവും അഭിനേതാവുമായി അദ്ദേഹം ആദ്യമായി പുറത്തിറക്കിയ കുടുംബ ചലച്ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങള്‍ അഭിനയിച്ചു. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ഷംസു സായിബയുടെ സംവിധാനത്തിലിറങ്ങിയ ഹാസ്യപ്രണയചിത്രമായ മണിയറയിലെ അശോകന്‍. പുറത്തിറങ്ങാനിരിക്കുന്ന െ്രെകം ത്രില്ലര്‍ ചലച്ചിത്രമായ കുറുപ്പില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നു. ഈ ചിത്രത്തില്‍ അദ്ദേഹം സുകുമാരക്കുറുപ്പിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണിത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

ഈ ദിവസം 9 വര്‍ഷം മുമ്പ് ഞങ്ങളുടെ സിനിമ സെക്കന്‍ഡ് ഷോ സിനിമാശാലകളില്‍ റിലീസ് ചെയ്തു. ധാരാളം പുതുമുഖങ്ങളുടെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെ അയാളപ്പെടുത്തി. ഇന്ന് ഞാന്‍ ഒരു പുതിയ സിനിമ ആരംഭിക്കുന്നു. പഴയ പരിഭ്രമവും ഭയങ്ങളും ഇപ്പോഴും നിലവിലുണ്ടെങ്കിലും സമയം അത് ക്രിയാത്മകമായി മാറ്റാന്‍ സഹായിച്ചു. എല്ലാവരില്‍ നിന്നുമുള്ള ഈ വാര്‍ഷിക ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ എങ്ങനെ ആരംഭിച്ചുവെന്നും എവിടെ നിന്ന് വന്നുവെന്നും ഓര്‍ക്കാന്‍ എന്നെ സഹായിക്കുന്നു. നിരന്തരമായ പിന്തുണയ്ക്കും സ്‌നേഹത്തിനും, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരു വലിയ നന്ദി അറിയിക്കുന്നു. വ്യത്യസ്ത ചലച്ചിത്ര മേഖയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരോടുമൊപ്പം പ്രവര്‍ത്തിക്കുന്നത് തന്നെ ഒരു വലിയ പദവിയാണ്. ഈ വര്‍ഷത്തില്‍ മിികച്ച സിനിമകളും, നല്ല ആരോഗ്യവും സന്തോഷവും നിങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. വീണ്ടും നന്ദി!