തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോഗം, ഉദയനിധി അറസ്റ്റിൽ ; അറസ്റ്റ് കോടതി നിർദ്ദേശത്തെ മറികടന്ന്

','

' ); } ?>

കാവേരി നദീ ജല തർക്ക വിഷയത്തിൽ തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രി വിജയിയെയും നടി തൃഷയെയും ബന്ധപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെയോടെ ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തൽ, ഭീഷണിപ്പെടുത്തൽ, മനഃപൂർവം വ്യക്തിഹത്യ നടത്തൽ ഉൾപ്പെടെ ആറ് ഗുരുതര വകുപ്പുകൾ ചുമത്തി തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്.

നടപടി തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ അടിയന്തര ഹർജിയിൽ, ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് വരുന്നതിന് മുൻപ് തന്നെ പൊലീസ് ഉദയനിധിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രസംഗത്തിൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വാഹനത്തിൽ വച്ച് ഉദയനിധി നൽകിയ ആദ്യ പ്രതികരണം.

വിഷയത്തിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് രൂക്ഷമായിരിക്കുകയാണ്. ഉദയനിധിയുടെ വിവാദ പ്രസംഗത്തിനെതിരെ ടിവികെ വനിതാ വിഭാഗം ചുമതലയുള്ള ഭൈരവി തഞ്ചാവൂർ പൊലീസിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നൽകി. ടിവികെ

സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ, നേതാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ പ്രധാന റോഡുകൾ ഉപരോധിച്ചു. പൊലീസ് വാഹനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് തലയിട്ട് ഉദയനിധി തടിച്ചുകൂടിയ അണികളെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.