‘ഉടലി’ലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിച്ചത് ഞാന്‍ തന്നെ: ദുര്‍ഗ കൃഷ്ണ

','

' ); } ?>

Below is the full text of Durga Krishna ‘s post ..

വെള്ളിയാഴ്ച റിലീസിനെത്തുന്ന ഉടല്‍ എന്ന സിനിമയെക്കുറിച്ച് നടി ദുര്‍ഗ കൃഷ്ണ ( Durga Krishna ). ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ദുര്‍ഗ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ തന്നെയാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്നും. ആ കഥാപാത്രം അങ്ങനെയൊരാളാണെന്നും ദുര്‍ഗ വ്യക്തമാക്കി.

ദുര്‍ഗയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

ഉടല്‍ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്. നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു.

news kerala latest on celluloid online Durga Krishna

news in malayalam today Also Read : ഫോണിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചു, പ്രോസിക്യൂഷൻ കോടതിയിൽ