news in malayalam today latest news on dileep
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് ഫോണിലെ ചാറ്റുകളടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ചാറ്റുകള്‍ നശിപ്പിച്ചതിന് തെളിവുകളുണ്ടെന്നും ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചു.
ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ഹൈക്കോടതിയില്‍ ഫോണുകള്‍ ഹാജരാക്കുന്നതിന് മുമ്പ് വിവരങ്ങള്‍ നശിപ്പിച്ചതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഫോണിലെ വിവരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഹര്‍ജിയില്‍ വാദം തുടരുകയാണ്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ0 പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കണമെന്നു0 കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
news kerala latest on celluloid online Also Read : ‘ഉടലി’ലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിച്ചത് ഞാന്‍ തന്നെ: ദുര്‍ഗ കൃഷ്ണ
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ എവിടെയെന്നായിരുന്നു വിചാരണക്കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. ശക്തമായ തെളിവുകളാണ് വേണ്ടത്. ഗണേഷ് കുമാറിന്റെ സഹായിയായ പ്രദീപ് കോട്ടാത്തല സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എട്ടാം പ്രതിയായ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കാന്‍ പറ്റിയ പുതിയ തെളിവുകളെന്തുണ്ടെന്നും കോടതി ചോദിച്ചിരുന്നു.
latest news on dileep news kerala latest on celluloid online