
രാവണപ്രഭുവിന്റെ റീ റിലീസ് വിജയത്തിന് പിന്നാലെ റീ റിലീസിനൊരുങ്ങി “ഗുരുവും”, ട്വന്റി 20 യും. ചിത്രങ്ങളുടെ റീ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. രണ്ടിൽ ഒരു ചിത്രം ഈ വർഷം തന്നെ റീ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ചിത്രം ‘ഗുരുവിന്റെ’ ഔദ്യോഗിക പ്രഖ്യാപനം നടനും സംവിധായകനുമായ മധുപാലായിരുന്നു നടത്തിയിരുന്നത്. പിന്നാലെ തന്നെ ഒരു ഡസനോളം മോഹൻലാൽ ചിത്രങ്ങളുടെ റീ റിലീസ് പ്രഖ്യാപനവും നടന്നിട്ടുണ്ടായിരുന്നു.
മണിച്ചിത്രത്താഴ്, വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററിലെത്തിച്ച മാറ്റിനി നൗ കമ്പനി തന്നെയാണ് ട്വന്റി 20യും, ഗുരുവും റീ റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ചിത്രങ്ങൾ മികച്ച ക്വാളിറ്റിയിൽ റീമാസ്റ്റർ ചെയ്താണ് തങ്ങൾ റീ റിലീസ് ചെയ്യുന്നതെന്ന് മാറ്റിനി നൗ ഉടമ സോമദത്തൻപിള്ള പറഞ്ഞിരുന്നു. പഴയ ഫിലിമിലുള്ള ചിത്രങ്ങൾ ഫോർ കെ റീമാസ്റ്റർ ചെയ്യുന്നതിന് വലിയ ചിലവാണ്. ശരാശരി ഒരു കോടി രൂപയൊക്കെയാണ് ഒരു സിനിമ ഫോർ കെ റീമാസ്റ്റർചെയ്ത് തിയേറ്റർ പതിപ്പ് ഇറക്കണമെങ്കിൽ ഉണ്ടാകുന്ന ചെലവ്. റീ റിലീസ് സിനിമകൾക്ക് വലിയ തിയേറ്റർ കളക്ഷൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ ദേവദൂതൻ (5.20), മണിച്ചിത്രത്താഴ് (4.40), ഛോട്ടാമുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങൾ നേട്ടമുണ്ടാക്കി. സിനിമ കളക്ഷൻ ട്രാക്ക് ചെയ്യുന്നവരിൽനിന്ന് ലഭിക്കുന്ന കണക്കുകൾപ്രകാരം രാവണപ്രഭു ആദ്യ ആറ് ദിവസംകൊണ്ട് 3.05 കോടി തിയേറ്റർ കളക്ഷൻ നേടി. ആദ്യ ദിവസം മാത്രം 70 ലക്ഷം രൂപയാണ് നേടിയത്. രാവണപ്രഭു ഉൾപ്പെടെ ഒൻപത് ചിത്രങ്ങളാണ് രണ്ട് വർഷത്തിനിടെ മലയാളത്തിൽ റീ റിലീസ് ചെയ്തത്.
‘ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്’ എന്നീ ചിത്രങ്ങളുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ, ഉസ്താദ്’ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂട്ടത്തിലേക്കാണ് ട്വന്റി 20 യുടെ വരവും. “ഉസ്താദ്” 2026 ഫെബ്രുവരിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും ചിത്രം പുനരവതരിപ്പിക്കും. ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്. അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു