തുഗ്ലക്ക് ദര്‍ബാര്‍ ട്രെയിലര്‍ കാണാം

','

' ); } ?>

വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ ട്രെയിലര്‍ എത്തി. വിജയ് സേതുപതിയ്‌ക്കൊപ്പം മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തും. ആദ്യം ചിത്രം സണ്‍ ടിവിയിലൂടെ ഡയറക്ട് റിലീസ് ചെയ്ത ശേഷമാകും ഓടിടി റിലീസായി എത്തുക. ഒടിടി റിലീസിനു മുന്‍പേ ഡയറക്റ്റ് സാറ്റലൈറ്റ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലും ചിത്രമെത്തും. ദിവസങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഭൂമിക’യും ഇതേ രീതിയില്‍ റിലീസ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിലെ സംഗീതവും കൈകാര്യം ചെയ്യുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററിലെത്തും. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 96 സംവിധായകന്‍ സി പ്രേംകുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനു സംഗീതം പകരുന്നത് 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തുഗ്ലക്ക് ദര്‍ബാര്‍ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഡല്‍ഹി പ്രസാദ് ദീനദയാലിന്റെ ആദ്യ ചിത്രമാണിത്. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഡല്‍ഹി പ്രസാദ്. വിജയ് സേതുപതി രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് അദിതി റാവു ഹൈദരിയാണ്. ഇവരോടൊപ്പം മലയാളി നടിയായ മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി അണിയറയിലൊരുങ്ങുന്നത്. ഇന്ന് തന്നെ വിജയ് സേതുപതി നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രമായ ‘അന്നാബെല്ലെ സേതുപതി’യുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. വിജയ് സേതുപതിയും താപ്‌സി പന്നുവും യോഗി ബാബുവും അടക്കം നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്, ഹൊറര്‍ കോമഡി ജോണറിലുള്ള ചിത്രം നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉള്ളതാണെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. തമിഴിലെ ശ്രദ്ധേയ താരം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ബോളിവുഡിലെ ശ്രദ്ധേയ നടി താപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റു നോക്കുന്നത്.

https://youtu.be/IKNqeuxQKqk