‘സുനാമി’ ടീസര്‍

ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ‘സുനാമി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 11 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. പക്കാ ഫാമിലിന എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ലാല്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.