
കരിയറിന്റെ തുടക്കകാലത്ത് അനുവാദമില്ലാതെ കാരവാനിലേക്ക് കയറിവന്ന താരത്തെ തല്ലേണ്ടി വന്നുവെന്നും, പിന്നീട് ആ താരം തനിക്കൊപ്പം അഭിനയിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും നടി പൂജ ഹെഗ്ഡെ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയൊരു താരത്തെ പൂജ ഹെഗ്ഡെ കൈകാര്യം ചെയ്തുവെന്നാണ് വാർത്തകളിൽ നിറയുന്നത്. പ്രമുഖ മാധ്യമങ്ങള്‍ വരെ ഇങ്ങനെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിന്നാലെ തന്നെ ആ താരം പ്രഭാസാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. രാധ ശ്യാമിന്റെ സമയത്താണ് സംഭവമെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചു. എന്നാൽ ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല വാര്‍ത്ത വ്യാജമാണെന്ന് ട്വീറ്റ് ചെയ്ത രംഗത്തു വന്നതോടെ ചർച്ചകളുടെ ചൂട് കുറഞ്ഞിട്ടുണ്ട്. വാര്‍ത്തകളില്‍ പറയുന്നത് പോലൊരു അഭിമുഖം പൂജ നല്കിയിട്ടു പോലുമില്ല. മാത്രമല്ല, പൂജ ഹെഗ്ഡെ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിട്ട് പോലും മാസങ്ങളായിരിക്കുന്നുവെന്നും രമേശ് ബാല ട്വീറ്റ് ചെയ്തു.
അതേസമയം തന്റെ പുതിയ സിനിമയായ ജന നായകന്റെ റിലീസിന് കാത്തിരിക്കുകയാണ് പൂജ ഹെഗ്ഡെ. വിജയ് നായകനായ ചിത്രം പൊങ്കലിന് തിയേറ്ററിലെത്തേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയാണ്. നിരവധി സിനിമകളാണ് പൂജയുടേതായി അണിയറയിലുള്ളത്.