ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴിയില്‍’ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം വീണ്ടും മഞ്ജു വാര്യര്‍

ഉണ്ണി ആര്‍ എഴുതിയ നോവല്‍ ‘പ്രതി പൂവന്‍കോഴി’ സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആണ് നായിക. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു.

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് ഉണ്ണി ആര്‍ എഴുതിയ പ്രതി പൂവന്‍കോഴി. ജി ബാലമുരുകന്‍ ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം. കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും പ്രതി പൂവന്‍കോഴിയെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറഞ്ഞിരുന്നു.