അന്തരിച്ച പി. ബാലചന്ദ്രന്റെ സ്മരണയിൽ രണ്ട് നാടകങ്ങൾ അരങ്ങിലേക്ക്,പ്രവേശനം സൗജന്യം

','

' ); } ?>

അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രനെ അനുസ്മരിച്ച് രണ്ട് നാടകങ്ങൾ തിരുവനന്തപുരത്ത് അരങ്ങിലെത്തും . സൂര്യ ഗണേശം തിയേറ്ററിലാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. പ്ലേ ക്യൂറേറ്ററായി ശ്രീകാന്ത് ബാലചന്ദ്രൻ പ്രവർത്തിക്കുന്ന പരിപാടി പി. ബാലചന്ദ്രന്റെ നിർമ്മാണ സ്ഥാപനമായ പി.ബി. സ്റ്റോറി ഹൗസും ഡു തിയേറ്ററും ചേർന്നാണ് ഒരുക്കുന്നത്.

അദ്ദേഹം രചിച്ച ‘ചത്തവനും കൊന്നവനും ഭാര്യാസമേതം’ എന്ന നാടകം എ.കെ. സുജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രണ്ടാമത്തെ നാടകമായ ‘വാക്മാൻ’ ശ്യാം കൃഷ്ണയുടെ രചനയും സംവിധാനവുമാണ്. പ്രവേശനം സൗജന്യമായ പരിപാടിയിൽ ശ്യാമപ്രസാദ്, ആര്യാട് സനൽകുമാർ എന്നിവർ അതിഥികളായി പങ്കെടുക്കും.