നിഗൂഢതയുമായി ‘ട്രാന്‍സ്’, ആദ്യ ഗാനം പുറത്തിറങ്ങി

','

' ); } ?>

ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘രാത്ത്’ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തിക് എഴുതിയിരിക്കുന്നു. ഗാനം ആലപിച്ചത് സ്‌നേഹ ഖാന്‍വാല്‍ക്കറാണ്. മലയാളത്തിലുള്ള വരികളെഴുതിയത് വിനായക് ശശികുമാറാണ്. ആലപിച്ചത് നേഹ നായരും. സംഗീതം ജാക്‌സണ്‍ വിജയന്‍.

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ് ഗാനം. ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയോടെയാണ് ട്രാന്‍സ് എത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമല്‍ നീരദ്.