“വിദേശ സിനിമാകോണിലെ വരവേൽപ്പ്, ടോക്സിക്ക് റിലീസ് വീണ്ടും നീട്ടി”; കുറിപ്പുമായി യാഷ്

','

' ); } ?>

ഗീതുമോഹൻദാസ് യാഷ് ചിത്രം ടോക്‌സിക്കിന്റെ റിലീസ് വീണ്ടും നീട്ടി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവൻ്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം. നേരത്തെ 2026 ജൂൺ 4-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

സിനിമാകോണിൽ ആഗോള വിതരണക്കാരും വ്യവസായ രംഗത്തുള്ളവരും ചിത്രത്തിന് മികച്ച പ്രതികരണമാണ് നൽകിയത്. ഇത് റിലീസ് തന്ത്രം പുനരാലോചിക്കാനും പുനഃക്രമീകരിക്കാനും അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചു.”-സിനിമാ ട്രേഡ് അനലിസ്‌റ്റ് ആയ തരൺ ആദർശ് പറയുന്നു.

പിന്നാലെ തന്ന ദീര്ഘമായൊരു കുറിപ്പ് യാഷ് തന്റെ സമൂഹ മാധ്യമ പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. “ചില സിനിമകൾ നമ്മൾ ഉണ്ടാക്കുന്നു, മറ്റു ചിലത് നമ്മൾ സിനിമയെ സ്നേഹിക്കാൻ കാരണമായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ‘ടോക്സിക് അങ്ങനെയൊരു യാത്രയായിരുന്നു. CinemaCon-ൽ ഞങ്ങളുടെ സിനിമ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള വലിയ പ്രതികരണം കാണുകയും ചെയ്തപ്പോൾ ഞങ്ങൾ എപ്പോഴും വിശ്വസിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി വ്യക്തമായി – ഈ സിനിമയ്ക്ക് ലോകമെമ്പാടും അതിൻ്റെ പൂർണമായ സാധ്യതകളിൽ എത്താൻ അർഹതയുണ്ട്.

‘ടോക്സിക്’ പൂർത്തിയായി, നിലവിൽ ഞങ്ങൾ ആഗോളതലത്തിലുള്ള വിതരണവും പങ്കാളിത്തവും ക്രമീകരിച്ചു വരികയാണ്. ഇതിന്റെ വെളിച്ചത്തിൽ, റിലീസ് സമയം പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. മുൻപ് അറിയിച്ചതുപോലെ ജൂൺ 4-ന് റിലീസ് ചെയ്യില്ലെങ്കിലും, പിന്നീട് ലോകമെമ്പാടും ഒരുമിച്ച് ഒരേസമയം റിലീസ് ചെയ്യും. ഉടൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമ അലോകവേദിയിൽ വലിയ വാഗ്ദാനങ്ങളോടെ ചുവടുറപ്പിക്കുമ്പോൾ, ഓരോരുത്തർക്കും നിലവാരം ഉയർത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഒരു നടൻ-നിർമാതാവ് എന്ന നിലയിൽ, ഇന്ത്യൻ സിനിമാ വ്യവസായത്തിനും നമ്മൾ എല്ലാവർക്കും വേണ്ടി എൻ്റെ ഭാഗം ചെയ്യാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു, നമ്മുടെ സിനിമ ലോകത്തിൽ അതിൻ്റെ ഉദ്ദേശിച്ച ഫലത്തോടെ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.

ഓരോ ചുവടിലും ഓരോ മാറ്റത്തിലും, നിങ്ങളുടെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു, ഞാൻ അതിനെ വലിയ കൃതജ്‌ഞതയോടെ കൊണ്ടുപോകുന്നു. ചില കഥകൾക്ക് ക്ഷമ ആവശ്യമാണ്. ചില യാത്രകൾക്ക് അത് നിർബന്ധമാണ്. ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഒരു സിനിമ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു – ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി നിലനിൽക്കുന്ന ഒരു സിനിമ.”-യഷിന്റെ വാക്കുകൾ.

നേരത്തെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ ‘ടോക്സിക്കി’ന്റെ്റെ റിലീസ് മാർച്ച് 19ൽ നിന്ന് ജൂൺ 4ലേക്ക് മാറ്റിയിരുന്നു. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്‌മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലിഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്‌ഷൻസും മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്‌സിക്’ 400 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.