കണ്ണട തരുമോ..? ആളുമാറിപ്പോയെന്ന് ടൊവിനോ

','

' ); } ?>

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന് കൂളിങ് ഗ്ലാസ് ചോദിച്ചാല്‍ ഉണ്ണി മുകുന്ദന്‍ തരുമായിരിക്കും. എന്നാല്‍ അതേ ചോദ്യം ചോദിച്ചാല്‍ ടൊവിനോ തോമസിന്റെ മറുപടി എന്തായിരിക്കും എന്ന് അറിയാമോ. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ടൊവിനോ തോമസ് ആരാധകന് നല്‍കിയ മറുപടി. ഇങ്ങള് ആ കണ്ണട തരുമോ എന്നായിരുന്നു റഷിദ് മുഹമ്മദ് എന്ന ആരാധകന്‍ ടൊവിനോയോട് ചോദിച്ചത്. ഇതിന് മറുപടിയായി ‘ശൂ, ശൂ, ആള് മാറി, അതിവിവിടെയല്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

കൂളിങ് ഗ്ലാസ് വെച്ച് കൂള്‍ ലുക്കില്‍ ഇരിക്കുന്ന ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ടാണ് ആരാധകന്‍ ഒന്ന് എറിഞ്ഞു നോക്കിയത്. എന്തായാലും താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പണ്ട് എയര്‍പോര്‍ട്ടില്‍ വച്ചൊരു ചേച്ചി ‘ഉണ്ണിമുകുന്ദാ’ എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ’ എന്നാണ് ഒരു കമന്റ്. താരം കൂളിങ് ഗ്ലാസ് കൊടുക്കാത്തതില്‍ നിരാശപ്പെടുന്നവരുമുണ്ട്. നല്ലോണം ഇരന്നിട്ടല്ലേ, കൊടുക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പാണ് ഉണ്ണി മുകുന്ദന്‍ തന്റെ കൂളിങ് ഗ്ലാസ് ആരാധകന് സമ്മാനിച്ചത്. ഉണ്ണിയേട്ടാ, ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് കമന്റ് ചെയ്ത ആരാധകനോട് താരം അഡ്രസ് ചോദിച്ചിരുന്നു. പിന്നാലെ കൂളിങ് ഗ്ലാസ് വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.