‘പട’ പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ‘പട’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമല്‍ കെ എം ആണ്. ദിലീഷ് പോത്തനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യ്ക്ക് ശേഷം സമീര്‍ ക്യാമറഒരുക്കുന്ന ചെയ്യുന്ന ചിത്രമാണ് പട. 2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കമല്‍.