കലിപ്പിളകിയ പോത്തിനെ പിടിച്ച് കെട്ടി ടൊവിനോ, വീഡിയോ കാണാം…

കുപ്രസിദ്ധ പയ്യനിലെ ഷൂട്ടിങ്ങിനിടെ നന്ന മരണമാസ് രംഗം പങ്ക് വെച്ച് ടൊവിനോ തോമസ്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.’ ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല ‘ എന്ന അടികുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. നവംബര്‍ ഒമ്പതിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അജയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നെടുമുടി വേണു, സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.