‘കള’ റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ് നായകനായ ‘കളയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 25 നാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചിരിക്കുന്നത്.കളയുടെ സംവിധായകനായ രോഹിത് വി എസ് തന്നയാണ് റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.സെന്‍സര്‍ ബോഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ള ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.