‘കള’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവിനോ തോമസ് നാകനായെത്തുന്ന ‘കള’യുടെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോയാണ് ഇക്കാര്യം അറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയതെന്നും ടൊവിനോ തോമസ് ഫേസ്ബുക്ക് കുറിച്ചു.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ രണ്ട് സിനിമകളിലൂടെ ശ്രദ്ധ നേടിയ രോഹിത് ആണ് കളയുടെ സംവിധായകന്‍.ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളാണ്.