നടന്‍ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

നയന്‍താര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ് അരുണ്‍ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളില്‍ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.