‘പിന്‍മാറുന്നത് വരെ തോറ്റു പോകില്ല’ടോവിനോ വൈറല്‍ വീഡിയോ

ഫിറ്റ്‌നസ് സെന്ററിലെ വീഡിയോകളും ചിത്രങ്ങളും നടന്‍ ടോവിനോ തോമസ് എന്നും പ്രേക്ഷകര്‍ക്ക് വേണ്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ വലിയ ടയറിന് മുകളില്‍ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ വീഴുന്ന വീഡിയോ ആണ് ആദ്യഭാഗത്തില്‍.എന്നാല്‍ രണ്ടാം ഭാഗത്തില്‍ വിജയകരമായി അത് ചാടി കടക്കുന്ന ടോവിനോയേയും കാണാം.’നിങ്ങള്‍ പിന്‍മാറുന്നത് വരെ തോറ്റു പോകില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.