ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും.ഏറെ കാലത്തിന് ശേഷം ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.

നടന്‍ ബാബു ആന്റണിയും ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാട് ലൂയിസ് മാന്‍ഡിലര്‍.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തിന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.