ഇവിടെ നിന്നാണ് തുടക്കം, ചെഗുവേര സുധീന്ദ്രനെ ഓര്‍ത്ത് ടൊവീനോ

മലയാളത്തിന്റെ പ്രിയനടന്‍ ടൊവീനോ തോമസ് പങ്കുവെച്ച ഓര്‍മ്മക്കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന തന്റെ ആദ്യ സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിന്‍നിരയില്‍ നില്‍ക്കുന്ന തന്നെ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ വൃത്താകൃതിയില്‍ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല.

‘ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ ഒരു മൂവിക്യാമറയ്ക്കു മുന്‍പില്‍ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം’ എന്നാണ് ഫോട്ടോ പങ്കുവെച്ച് ടൊവീനോ കുറിച്ചത്. ചിത്രത്തില്‍ ചെഗുവേര സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.