ടൊവിനോയുടെ തല്ലുമാല ഉപേക്ഷിച്ചു

','

' ); } ?>

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു നിര്‍മ്മിക്കാനൊരുങ്ങിയ ടൊവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ അതേ ചിത്രം ചില മാറ്റങ്ങളോടെ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കും. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യും. സൗബിന്‍ ഷാഹിറിനു പകരം ഷറഫുദീന്‍ ടൊവിനോയ്‌ക്കൊപ്പമുള്ള വേഷം ചെയ്യും. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

ഈ വര്‍ഷം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. പശ്ചാത്തല സംഗീതം സുശിന്‍ ശ്യാം നിര്‍വഹിക്കും. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യും.