പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടന്‍ ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. ഏറെ നാള്‍ നീണ്ടുനിന്ന ആ പ്രണയകഥ ഇപ്പോള്‍ ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് ടൊവിനോ. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2004ല്‍ മൊട്ടിട്ട തന്റെ പ്രണയത്തെക്കുറിച്ചാണ് താരം വാചാലനായിരിക്കുന്നത്
പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ പറയുന്നു.ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്‌തെന്നും ടൊവിനോ കുറിക്കുന്നു. ഷമില്‍ എന്ന വ്യക്തി വരച്ച ചിത്രത്തിനൊപ്പമാണ് ടൊവിനോ തന്റെ പ്രണയ കഥ പങ്കുവെച്ചത്.
ടൊവിനോയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം.
2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു …. പ്ലിങ് ‘ക ഖ ഗ ഘ ങ ‘ വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശടപടേ പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍ . സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലറിഞ്ഞു 2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.