വിജയ് ചിത്രം ബിജിലില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോളര്‍ ഐഎം വിജയനും..

','

' ); } ?>

തെറി, മെഴ്‌സല്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിജില്‍ എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണ വേളയിലാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം ഐ എം വിജയനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് അഭിനയിക്കുന്ന ആദ്യ സ്പോര്‍ട്സ് ഡ്രാമ എന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമായ ചിത്രത്തെ കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഈ വിവരം പങ്കുവെച്ചത്. വിജയ് മൈക്കിള്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വേഷത്തിലും അച്ഛന്‍ വേഷത്തിലും ദളപതി എത്തുന്ന ചിത്രത്തില്‍ വിജയിയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടായിരിക്കും വിജയന്‍ എത്തുക. നേരത്തേയും ചില തമിഴ് ചിത്രങ്ങളില്‍ വിജയന്‍ വേഷമിട്ടിട്ടുണ്ട്. ശാന്തത്തിലെ വേലായുധനായി തുടങ്ങി അബ്രഹാമിന്റെ സന്തതികളില്‍ ഡി.വൈ.എസ്.പി. മുഹമ്മദ് ജലാല്‍ വരെ എത്തി നില്‍ക്കുന്നു വിജയന്റെ വേഷങ്ങള്‍.

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ ജാക്കി ഷ്റോഫും വിവേകും മലയാളി താരം റീബ മോണിക്കയുമുണ്ട്.

വിജയിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ആറ്റ്ലി പറയുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ അണിയറയില്‍ ഏറെക്കുറെ മെര്‍സല്‍ ടീം തന്നെയാണ് അണിനിരക്കുന്നത്. ദീപാവലിക്ക് ബിഗില്‍ തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമം.