ടൊവിനോ സംയുക്ത ജോഡിയില്‍ തരംഗമായി ഷെഹ്നായി ഗാനം..!

','

' ); } ?>

മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന താരജോഡികളിലൊന്നാണ് ടൊവിനോ-സംയുക്തയുടേത്. തീവണ്ടിയുടെ ഇടവേളയ്ക്ക് ശേഷം എടക്കാട് ബറ്റാലിയനില്‍ ഇപ്പോള്‍ ഇരുവരും വീണ്ടും ഈ ക്യൂട്ട് ജോഡിയുമായി സക്രീനിലെത്തുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങള്‍ തന്നെയാണ് വീണ്ടും പ്രേക്ഷക മനം കീഴടക്കിയിരിക്കുന്നത്. തീവണ്ടിയുടെ സംഗീത സംവിധായകനായ കൈലാസ് മേനോന്‍ തന്നെ സംഗീതം നിര്‍വഹിച്ച് യാസിൻ നിസാറും ചേര്‍ന്ന് ആലപിച്ച ഷെഹ്നായി സോങ്ങാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഒപ്പം ഗാനത്തിലെ ടൊവിനോയുടെയും സംയുക്തയുടെയും വധുവരന്മാരുടെ വേഷവും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ചിത്രം ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്.